വിഴിഞ്ഞം അക്രമം; സംയമനം പാലിച്ച പോലീസ് സേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം സമരക്കാര്‍ സ്‌റ്റേഷന്‍ ആക്രമിച്ചപ്പോള്‍ സംയമനം പാലിച്ച പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേന കാര്യങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്തതാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറാതിരുന്നതിന് കാരണം.

പോലീസ് സ്‌റ്റേഷനു നേരെ ആക്രമണം നടത്തിയത് ഗൂഢോദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. പോലീസുകാരെ കൊലപ്പെടുത്തുക തന്നെയായിരുന്ന അക്രമികളുടെ ലക്ഷ്യം. നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *