മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എസ്‌ഐയായ ഹാഷിം റഹ്‌മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിലെ ഗാര്‍ഡ് റൂമില്‍ വെടി പൊട്ടിയത്. അതീവ സുരക്ഷാമേഖലയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയത് വിവാദമായിരുന്നു.