സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ച് കൊണ്ട് രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1060ആയി. ഇതോടുകൂടി രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത്. ഇതോടെ കഴിഞ്ഞ മാസം രണ്ട് തവണ വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് കാലത്തിന് ശേഷം തിരിച്ച് വരവിന്റെ പാതയിലായ ജനങ്ങളെ പാചകവാതക വില വര്‍ധനവ് സാരമായി ബാധിക്കും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞു.