തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സിപിഐഎം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിനും പാര്‍ട്ടിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് നീക്കം.
ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പരിപാടികള്‍ ഒരുക്കുന്നത്. സിപിഐയും ഇതേ രീതിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സിപിഐയുമായി ചേര്‍ന്ന് ആഘോഷിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം, ജിഎസ്ടി നിരക്ക് വർധനവിനെതിരെ ആഗസ്റ്റ് 10ന് വൈകുന്നേരം 5ന് എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും ധര്‍ണ്ണ സംഘടിപ്പിക്കും.