സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നവസാനിക്കും; കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത് സി പി എം കേരള ഘടകം

കണ്ണൂര്‍: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നവസാനിക്കും .കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കണമെന്നാവശ്യത്തെ കേരളം ശക്തമായി എതിര്‍ത്തു. ബംഗാളില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസ് ബന്ധം വേണമെന്നാണ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ട് ഇന്നുച്ചയ്ക്ക് സമ്മേളനത്തില്‍ അവതരിപ്പിക്കും.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സ്വീകരിക്കേണ്ട അടവുനയം സംബന്ധിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട പശ്ചാത്തലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നുകൊണ്ട് സഖ്യം രൂപീകരിക്കണമെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം. ഇടതു മതേതര സഖ്യം രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. ബിജെപിയുടെ വര്‍ഗീയത നേരിടാതെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസഖ്യം വേണ്ടെന്നാണ് സിപിഎം കേരള ഘടകത്തിന് നിലപാട്.
എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മതേതര സഖ്യം രൂപീകരിക്കാന്‍ കഴിയില്ലെന്നാണ് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടത്. ആന്ധ്രയില്‍നിന്നുള്ള പ്രതിനിധികളും സമാനമായ നിലപാട് മുന്നോട്ടുവെക്കുന്നുണ്ട് എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരള ഘടകത്തിന്റെ നിലപാടിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കാനാണ് സാധ്യത. രാഷ്ട്രീയ ചര്‍ച്ച ഉച്ചയോടുകൂടി അവസാനിക്കും. അതിനുശേഷം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.