കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ

തിരുവനന്തപുരം ∙ നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’– എന്നായിരുന്നു പരാമർശം.
പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആർ.അനിൽ പറഞ്ഞു. അനിലിനെ സംരക്ഷിച്ച് മേയർ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്.കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ സത്യഗ്രഹം നടത്തുമെന്ന് ബിജെപി അറിയിച്ചു.
.ബിജെപി, സിപിഎം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.
ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു.
മേയറുടെ കത്ത് വിവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നും ശക്തമായ പ്രതിഷേധമുയര്‍ത്തി. മേയര്‍ ആര്യ രാജേന്ദ്രന് ഇരിപ്പിടത്തിലെത്തുന്നത് തടഞ്ഞ് ബിജെപി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയുടെ വക്കോളമെത്തി. എല്‍ഡിഎഫ് വനിത കൗണ്‍സിലര്‍മാരുടെയും വനിതാ പോലീസിന്റെയും സംരക്ഷണത്തില്‍ ഏറെ പണിപ്പെട്ട് മേയറെ ഇരിപ്പിടത്തിലെത്തിച്ചെങ്കിലും മേയറുടെ മുഖം ബിജെപിക്കാര്‍ ബാനര്‍ ഉപയോഗിച്ച് മറച്ചു.
ഏറെ നേരം ഡയസില്‍ കിടന്ന് പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പുത്തന്‍പള്ളി സലീം പ്രമേയം അവതരിപ്പിച്ചു. ഇത് കൗണ്‍സില്‍ അംഗീകരിച്ചതോടെ ഒമ്ബത്
ബിജെപി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് പിന്നാലെ ഹാജര്‍ ബുക്ക് തട്ടിയെടുത്ത് ഹാജര്‍ രേഖപ്പെടുത്താന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ നടത്തിയ ശ്രമം കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
തങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തിയതായി ബിജെപി അവകാശപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ ഭരണപക്ഷം ഹാജര്‍ ബുക്ക് തട്ടിയെടുത്ത ബിജെപി അംഗം അനില്‍കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ബഹളത്തെ തുടര്‍ന്ന് അജണ്ട ചര്‍ച്ചയില്ലാതെ പാസാക്കി കൗണ്‍സില്‍ പിരിഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം നിരന്തരം തടസം സൃഷ്ടിക്കുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന് ആരോപിച്ചു.