സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം നടത്തുന്ന ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ. പരിപാടിയുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ സംസ്ഥാനത്ത് ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *