മഹാരാഷ്ട്രയില്‍ സി.പി.എം സിറ്റിങ് സീറ്റായ ദഹാനുവില്‍ വിനോദ് നിക്കോളയ്ക്ക് ഉജ്ജ്വല വിജയം. 5133 വോട്ടിന്റെ ലീഡിനാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി വിനോദ് സുരേഷ് മേധയെ വിനോദ് നിക്കോള പിന്നിലാക്കിയത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ഥിയാണ് വിനോദ് നിക്കോള. കര്‍ഷകരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ നിക്കോള ദഹാനുവില്‍ വൈദ്യുതി, വെള്ളം, റേഷന്‍, ആരോഗ്യ സംരക്ഷണം, സ്കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തി.