പുതുപ്പളളി തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങാന്‍ സി.പി.എം.

തിരുവനന്തപുരം ഉന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി മുന്നൊരുക്കം തുടങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം
നിയമ സഭാതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനൊപ്പം പുതുപ്പള്ളിയിലും
ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാ ണ് വിലയിരുത്തല്‍.

ഓഗസ്റ്റ് ആദ്യവാരം സി.പി. എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരും. ഇതിനുശേഷം ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ശ്രധകേന്ദ്രീകരിക്കാനാണ് തീമാനം.
ഏറെനാളുകള്‍ക്കുശേഷം ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിപരിപാടികളിലും യോഗങ്ങളിലും ജയരാജന്റെ അസാന്നിധ്യം വാര്‍ത്തയായിരുന്നു. ഏക സിവില്‍കോഡ്

വിഷയത്തില്‍ കോഴിക്കോട് നടന്ന സെമിനാറില്‍ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി. ഇതോടെ പാര്‍ട്ടിവേദികളില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം നടന്ന ആദ്യസെക്രട്ടേറിയറ്റ് യോഗമാണിത്.ശനിയാഴ്ച എല്‍. ഡി.എഫ. യോഗവും ചേരുന്നുണ്ട്.

ഏക സിവില്‍കോഡ് വിഷയത്തില്‍ രാഷ്ട്രീയചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനും മുസ്ലിം സമുദായത്തിലടക്കം ഇടതുപക്ഷത്തിന് സ്വീകാര്യ തയുണ്ടാക്കാനും സെമിനാറിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. എല്ലാജില്ലകളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. ഇത് സി.പി.എം. ഒറ്റയ്ക്കുനടത്താതെ എല്‍.ഡി. എഫിലെ എല്ലാകക്ഷികളുടെയും കൂട്ടായ്മയിലാക്കണ മെന്നാണ് ആലോചിക്കുന്നത്. ഇക്കാര്യം ശനിയാഴ്ച ചേരുന്ന മുന്നണിയോഗത്തില്‍ തീരുമാനിച്ചേക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *