ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്ക്കാന് നിര്‍ബന്ധിച്ചെന്ന ജീവനക്കാരിയുടെ ആരോപണത്തിലാണ് നടപടി. ആവശ്യം നിരസിച്ചപ്പോള്‍ മാനസികമായി പീഢിപ്പിച്ചെന്ന് യുവതി നല്തിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ക്രൈം നന്ദകുമാര്‍ അറസ്റ്റിലായിരുന്നു.