ക്രിമിനൽ നടപടി ചട്ടത്തിൽ പുതിയ നടപടികളുമായി കേന്ദ്രസർക്കാർ.ക്രിമിനൽ നടപടി ചട്ടം ഭേദഗതി നിയമം പാർലമെന്റ് പാസാക്കി Criminal procedure (identification) bill 2022

ഏപ്രിൽ നാലാം തീയതി ലോക സഭയിൽ പാസാക്കിയ ഈ ബില്ല് രാജ്യസഭയും കടന്നു, ഇനി രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കാൻ അതോടെ ഇത് നിയമമാകും.ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അനുവാദം ലഭിക്കുന്നു. ഫിംഗർ പ്രിന്റ്, ഫൂട് പ്രിന്റ്, കണ്ണുകൾ, രക്ത സാമ്പിൾ, ശരീരിക വിവരങ്ങൾ, കയ്യെഴുത്ത് ഉൾപ്പടെ ഉള്ളവ ശേഖരിക്കാൻ കഴിയും. വീണ്ടും ഉണ്ടാവുന്ന കുറ്റകൃത്യങ്ങളിൽ ഇവ പരിശോധിക്കുവാനും സാമ്യം നോക്കുവാനും സാധിക്കും. ക്രിമിനൽ നടപടി ചട്ടത്തിലെ 53-53(A) വകുപ്പുകളിലാണ് കൂട്ടിച്ചേർക്കലുകൾ വന്നിട്ടുള്ളത്. പുതിയ ചട്ടപ്രകാരം ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ 75 കൊല്ലം വരെ സൂക്ഷിച്ചുവെക്കാൻ സാധിക്കും. നേരത്തെ ഉണ്ടായിരുന്ന നിയമത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ എല്ലാ കുറ്റവാളികൾ നിന്നും ശേഖരിക്കാൻ സാധിക്കുകയില്ലായിരുന്നു.വികസിത രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തിൽ കുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു വെക്കുന്ന പതിവാണ്. തന്മൂലം കുറ്റകൃത്യം നടന്നാൽ അത് കണ്ടുപിടിക്കുന്നതിന് കൂടുതൽ സൗകര്യം ലഭിക്കും

Adv Dr Clarance Miranda , Legal Cell Mahithabhoomi

Leave a Reply

Your email address will not be published. Required fields are marked *