ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ; നഗരത്തിൽ 144 പ്രഖ്യാപിച്ച് പൊലീസ്

ജനുവരി രണ്ട് വരെ മുംബൈയിൽ സമ്പൂർണ നിരോധനാജ്ഞ നടപ്പാക്കുമെന്ന് പൊലീസ്. നഗരത്തിൽ സമാധാനം ഉറപ്പാക്കാനും പൊതു ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്. ഡിസംബർ മൂന്ന് മുതൽ 17 വരെ നഗരത്തിൽ 144 ഏർപ്പെടുത്തിയതായി മുംബൈ പൊലീസ്. നിരവധി മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അംബേദ്ക്കർ ചരമവാർഷികം, ബാബറി മസ്ജിദ് തകർത്തതിൻ്റ വാർഷികാഘോഷം, പുതുവത്സരാഘോഷം എന്നീ കാരണങ്ങളെ മുൻ നിറുത്തിയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ ഈ കാലയളവിൽ അനുവദനീയമല്ല. ഡിസംബർ മൂന്ന് മുതൽ ഡിസംബർ 17 വരെ നഗരത്തിൽ ഉച്ചഭാഷിണികളും ഘോഷയാത്രകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് മിഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണർ വിശാൽ താക്കൂർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *