പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദബോസ് ചുമതലയേറ്റു

പശ്ചിമ ബംഗാളിലെ പുതിയ ഗവർണറായി സിവി ആനന്ദ ബോസ് സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി മമത ബാനർജി, മറ്റ് സംസ്ഥാന മന്ത്രിമാർ, സ്‌പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രകാശ് ശ്രീവാസ്‌തവ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 1977 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബോസ് നവംബർ 17നാണ് പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിതനായത്

Leave a Reply

Your email address will not be published. Required fields are marked *