മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥര്‍ വിദേശത്താണ് താമസം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയെ പരിചയമില്ലെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുക്രെയ്ന് നഗരമായ സുമേയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; 21 പേര് കൊല്ലപ്പെട്ടു