കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കും ഡിസിസി പ്രസിഡന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. വിജയന്റെ ആത്മഹത്യാ കുറിപ്പിനൊപ്പം പുറത്തുവന്ന കത്തുകളുടെ അടിസ്ഥാനത്തിലാണ് ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ തുടങ്ങിയവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
കേസിൽ ഒന്നാം പ്രതിയാണ് എംഎൽഎ ഐസി ബാലകൃഷ്‌ണൻ. കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണവും ഇതിനൊപ്പം തുടരുന്നുണ്ട്. ഇതോടെ കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. സഹകരണ ബാങ്കിലെ നിയമന കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി കെകെ അബ്‌ദുൾ ഷെരീഫിന്റെ നേതൃത്വത്തിവുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.