15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം; ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇനി ആംആദ്മി ഭരിക്കും

15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ആം ആദ്മിയുടെ തേരോട്ടം. ഏതാനും സീറ്റുകളിലെ ഫലം പുറത്തുവരാനിരിക്കെ ആകെയുള്ള 250 സീറ്റിൽ 129ഉം സ്വന്തമാക്കിയാണ് എ.എ.പി ഭരണം ഉറപ്പിച്ചത്.2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും വിജയിച്ച ബി.ജെ.പിയെ 99 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 48 വാർഡുകൾ മാത്രമാണ് എ.എ.പിക്കൊപ്പമുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ വർഷം 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി ഇത്തവണ വെറും ഏഴിൽ ഒതുങ്ങി. അന്തിമഫലം വരുമ്പോൾ നേരിയ വ്യത്യാസം ഉണ്ടായേക്കും. 126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.