പ്രണയിച്ച യുവതിയുമായി വഴക്കിട്ടു ! വെട്ടി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിലാക്കി !! . യുവാവ് പോലീസ് പിടിയില്‍

ന്യൂഡല്‍ഹി : യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കിയ യുവാവ് പൊലീസ് പിടിയില്‍. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം താമസിച്ചിരുന്ന അഫ്താബ് അമീന് പൂനവാല എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്.
തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി മെഹ്റൗലിയിലെ ഫ്ലാറ്റില്‍ താമസമാക്കുകയും ചെയ്തു. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അഫ്താബ് പൊലീസിനോടു സമ്മതിച്ചു.
ഡല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന് മകളെ അന്വേഷിച്ച് ഡല്‍ഹിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്കി.
ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ച അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അഫ്താബ് പൊലീസിനോടു സമ്മതിച്ചു. തുടര്‍ന്ന് അഫ്താബിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചു.
മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.