തിരുവനന്തപുരം:ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റുരേഖകളും ലഭ്യമാക്കണം. അവാർഡ് നോമിനേഷനുകൾ ഒക്ടോബർ 10 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസിലോ ലഭ്യമാക്കണം.
20 വിഭാഗങ്ങളിൽ നിന്നാണ് നോമിനേഷൻ ക്ഷണിച്ചിട്ടുള്ളത്. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മെമന്റോയും ചേർന്നതാണ് അവാർഡ്,
1.ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (സർക്കാർ/പൊതുമേഖല) (ഓഫീസ് മേധാവിമുഖേന നോമിനേഷൻ ലഭ്യമാക്കണം.) 2.ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ(സ്വകാര്യ മേഖല) ( ഓഫീസ് മേധാവിമുഖേന നോമിനേഷൻ ലഭ്യമാക്കണം. 3.സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽ ദായകർ 4.ഭിന്നശേഷി മേഖലയിൽ പ്രവർത്തിയ്ക്കുന്ന മികച്ച എൻ.ജി.ഒ സ്ഥാപനങ്ങൾ 5.മികച്ച മാതൃക വ്യക്തി (ഭിന്നശേഷി വിഭാഗം). 6.മികച്ച സർഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം) 7.മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം) 8.ദേശിയ അന്തർദേശിയ പുരസ്‌ക്കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ (ഭിന്നശേഷി വിഭാഗം) 9.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് (തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാണ്.