പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ അഞ്ഞൂര്‍ സ്വദേശിയായ മനീഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്.
അഞ്ഞൂര്‍ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുവാവിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുവിന് എടുത്തു നല്‍കിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവര്‍ ആരോപിച്ചു.