ജില്ലാ കളക്ടര്‍ ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തി ചികിത്സ സംഭവം, കെജിഎംഒ പ്രവര്‍ത്തി അല്‍പത്തരമെന്ന് ഐഎഎസ് അസോസിയേന്‍

തിരുവനന്തപുരം: ഡോക്ടറെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചികിത്സ തേടിയ തിരുവനന്തപുരം ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ രംഗത്ത് വന്ന നടപടി അല്‍പത്തരമെന്ന് ഐഎഎസ് അസോസിയേഷന്‍. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ നടത്തിയത് അധികാര ദുര്‍വ്വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎംഒഎ രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സമരത്തിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.

ഡോക്ടര്‍മാരില്‍ ഒരാളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടത് കളക്ടര്‍ ഡിഎംഒയെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് ഡിഎംഒ പറഞ്ഞു. കളക്ടര്‍ വീണ്ടും വിളിച്ച് ആവശ്യപ്പെട്ടതോടെ ഡിഎംഒ ഡോക്ടറെ വിട്ടു നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ തന്റെ ക്യാമ്പ് ഓഫീസിലേക്ക് ഡോക്ടറെ വിളിച്ചുവരുത്താവുന്നതാണ്. കഴിഞ്ഞ മാസം അലപ്പുഴ കളക്ടറേറ്റില്‍ കളക്ടര്‍ ജോണ്‍ സാമുവല്ലിന് ദേഹസ്വാസ്ത്യം ഉണ്ടായപ്പോള്‍ ജില്ലാ ആശുപത്രി തൊട്ടടുത്ത് ഉണ്ടായിട്ടും ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെത്തിയാണ് ചികിത്സ നടത്തിയത്. ജില്ലാ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട് കൂടിയായ കളക്ടറുടെ വിപുലമായ അധികാരമുപയോഗിച്ച് ജില്ലയിലെ ജീവനക്കാരെ വിളിച്ച് വരുത്താനും നടപടിയെടുക്കാനും അധികാരമുണ്ട്. അതുകൊണ്ട് തന്നെ ജെറോമിക് ജോര്‍ജ്ജിന്റെ നടപടി അധികാര ദുര്‍വിനിയോഗമല്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *