ഡോ. വിജയകുമാറിന്റെ ‘രതി തൊട്ട് മൃതിയോളം’ പ്രകാശനം ചെയ്തു

ഡോ. വിജയകുമാറിന്റെ രതി തൊട്ട് മൃതിയോളം എന്ന പുസ്തകത്തിന്റെ പ്രകാശനം ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്നു. അഡ്വക്കേറ്റ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ച പ്രകാശന ചടങ്ങിൽ ഡോ: ചന്ദ്രമതി പുസ്തകം എച്ചിമിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരി ശാന്തതുളസിധരൻ സംസാരിച്ചു. ഡോ. വിജയകുമാർ മറുപടി പ്രസംഗം നടത്തി.