ദൃശ്യം 2 ഹിന്ദി 100 കോടി ക്ലബില്‍

മോഹന്‍ലാലിന്റെ മലയാളം സിനിമ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് 100 കോടി ക്ലബില്‍ ഇടം നേടി. ഏഴ് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിലെത്തിയത്. അജയ് ദേവ്ഗണാണ് ഹിന്ദിയില്‍ നായകനായെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ വര്‍ഷം ഇറങ്ങിയ മിക്ക ഹിന്ദിചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ ഈ മാസം 18ന് റിലീസ് ചെയ്ത ദൃശ്യം 2 ആദ്യ ദിനത്തില്‍ 15.38 കോടിയാണ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ 21.59 കോടിയാണ് ചിത്രം നേടിയത്. ഇന്നലെ മാത്രം 8.62 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. ആകെമൊത്തം 104.66 കോടിയാണ് ദൃശ്യം 2 ഇതുവരെ നേടിയിരിക്കുന്നത്.
ഹിന്ദിയില്‍ ചിത്രം വന്‍ഹിറ്റാകുമ്പോള്‍കേരളത്തിലെ മോഹന്‍ലാല്‍ ആരാധകര്‍ വന്‍ നിരാശയിലാണ് കാരണം ദൃശ്യം 2 മലയാളത്തില്‍ ഒടിടിയിലാണ് റിലീസ് ചെയ്തത്. തീയറ്ററില്‍ വന്‍വിജയമാകേണ്ടിയിരുന്ന ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍