വയോധിക ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍ : കൂത്തുപറമ്പില്‍ നടന്ന ദാരുണ സംഭവത്തില്‍ വയോധിക ഷോക്കേറ്റ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി സരോജിനി (65) യാണ് മരണപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലിക്കുപോയിരിക്കുകയായിരുന്നു സരോജിനി.

കാട് വെട്ടിത്തെളിക്കുന്നതിനിടെ പൊട്ടിവീണ ഇലക്ട്രിക് ലൈന്‍ ദേഹത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.