എ.വിജയരാഘവന് പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തില്‍ സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകുന്നു. പിബി അംഗമായ വിജയരാഘവന്റെ പ്രവര്‍ത്തന മേഖല ഡല്ഹിയായതിനാലാണ് പദവി ഒഴിയുന്നത്
ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു ഇ.പി.ജയരാജന്