കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം.പിയെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു

ലഖ്നൗ: കാണ്‍പൂരില്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെ യുപി പൊലീസ് തടഞ്ഞു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. യു പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് തടയുകയായിരുന്നെന്നും റോഡിലിരുന്ന് പ്രതിഷേധിച്ചിട്ടും പൊലീസ് വഴങ്ങാന്‍ തയ്യാറായില്ലെന്നും എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച എം പിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.യുപി പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ദ്ധരാത്രി യു പി പോലീസ് പല ന്യായങ്ങള്‍ പറഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു , എന്നിട്ടും യു പി പോലീസ് വഴങ്ങാന്‍ തയ്യാറായില്ല .

ഇപ്പോള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ് . യു പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും

Leave a Reply

Your email address will not be published. Required fields are marked *