സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി എക്സൈസ് ഇന്റലിജന്‍സ്. കൂടുതല്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചതായി എക്സൈസ് വകുപ്പ് അറിയിച്ചു. വ്യാജ മദ്യ ലോബികള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. ബാറുകളിലെ മദ്യപാനവും ചെലവേറിയതാണ്. ഇത് ചെറിയ വരുമാനക്കാരെ ബാധിക്കും. ഈ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ വ്യാജ മദ്യവില്പനാ മുന്നറിയിപ്പ്.