അമരാവതി : ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച കഴിഞ്ഞാണ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.15 പേരാണ് അപകടസമയത്ത് പടക്ക നിർമാണ ശാലയിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്. പൊലീസും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.