ഭാഷയുടെ പേരിൽ നാടാർ സമുദായത്തെ വിഭജിയ്ക്കരുത് എന്ന് ഫെഡറേഷൻ ഓഫ് ഹിന്ദു നാടാർ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. തമിഴ്, മലയാളം ഭാഷകൾ സംസാരിക്കുന്ന നാടാർ വിഭാഗങ്ങൾക്ക് വില്ലേജ് ആഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇപ്പോൾ നിഷേധിക്കുകയാണ് , ഇത് നാടാർ സമുദായത്തെ വിഭജിക്കലാണ്. പതിറ്റാണ്ടുകളായി തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ എത്തി സ്ഥിര താമസമാക്കിയിരിക്കുന്ന ആളുകൾക്കും ഇവിടെ ജനിച്ചു വളർന്ന് തമിഴ് സംസാരിക്കുന്നവർക്കുമാണ് ഇത്തരത്തിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് . അതിനാൽ സംസ്ഥാന സർക്കാർ നിലവിലുള്ള ഉത്തരവ് പുന:പരിശോധിച്ച് വ്യക്തതയോടെ പുതിയ ഉത്തരവ് പ്രദ്ധീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹിന്ദു നാടാർ അസോസിയേഷന്റെ യോഗം ആവശ്യപ്പെട്ടു. പ്രസ്തുത യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.