തിരുവനന്തപുരം: തിരുവനന്തപുരം ചാല തമിഴ് സ്കൂളില്‍ പിഎസ് സി പരീക്ഷയ്ക്കിടെ തീപിടുത്തം. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളും മൊബൈല്‍ ഫോണുകളും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടുത്തം ഉണ്ടായത്.
പുക ഉയരുന്നത് കണ്ട് അധ്യാപകരും സ്കൂള്‍ അധികൃതരുമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ മൊബൈല്‍ പൊട്ടിത്തെറിച്ചതോ ആകാം തീ പിടിത്തത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തോളം മൊബൈല്‍ ഫോണുകളും ബാഗുകളും കത്തി നശിച്ചു. സ്ഥലത്ത് ഫൊറന്‍സിക് സംഘവും പൊലീസും എത്തി പരിശോധന നടത്തി. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.