വിലക്കയറ്റത്തിന്റെ ദിനം :
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സ്വര്‍ണ്ണവിലയിലും വര്‍ധനവ്

ജീവിതഭാരം കൂട്ടി ചെലവേറുന്ന സാമ്പത്തിക വര്‍ഷമാണ് മലയാളികളെ കാത്തിരിക്കുന്നത്.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയും വര്‍ധിച്ചു. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4810 രൂപയും പവന് 38,480 രൂപയുമായി. മാര്‍ച്ച് 25നാണ് അവസാനമായി സ്വര്‍ണവില വര്‍ധിച്ചത്. മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. 28, 29,30 ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു പവന് 38,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4765 രൂപയും.