സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445 രൂപയും നല്‍കേണ്ടി വരും.

ഇന്നലെ 1280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഏകദേശം അതിനോടടുത്ത് തിരികെ കയറിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9415 രൂപയായി. പവന്റെ വില 75320 രൂപയും ആയിട്ടുണ്ട്.