തലസ്ഥാനത്ത് വീണ്ടും ഗുണ്ടാപ്പക; ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. വഴയിലയില്‍ മണിച്ചന്‍ വെട്ടേറ്റ് മരിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ്. ഇന്നലെ രാത്രി ലോഡ്ജില്‍ വെച്ചാണ് അക്രമികളുടെ വെട്ടേറ്റത്. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെ ആറാംകല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.മണിച്ചന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മണിച്ചന്‍ മരിച്ചു.നാല് പേര്‍ ലോഡ്ജില്‍ വെച്ച് മദ്യപിക്കുകയും ഇതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. വാളു കൊണ്ടാണ് രണ്ട് പേര്‍ക്കും വെട്ടേറ്റത്. കൃത്യം നടത്തിയ രണ്ട് പേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *