ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ ആലോചിച്ച് സര്‍ക്കാര്‍; ഡിസംബറില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം ജനുവരിയിലും തുടരും

സംസ്ഥാന സര്‍ക്കാരുമായി ഇടത്ത് നില്ക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിന്റെ ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. വര്‍ഷാരംഭത്തിലെ നിയമസഭാ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുക എന്ന കീഴ്വഴക്കം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
നേരത്തെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് സമാനമായ തന്ത്രം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. 1990ലായിരുന്നു ഇത്. ഇത് മാതൃകയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതിന്റെ നിയമവശം പരിശോധിക്കാനും യോഗം തീരുമാനിച്ചു.