ശബരിമലക്കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്; രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം. ശബരിമല ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ രഹ്ന പലകുറി ലംഘിച്ചു. ഈ സാഹചര്യത്തില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു എന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *