സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ പുനഃസ്ഥാപിച്ചു

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ പുനസ്ഥാനപിച്ചു. സറണ്ടർ ചെയ്യുന്ന ലീവ് തുക പിഎഫിൽ ലയിപ്പിക്കും. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് ലീവ് സറണ്ടർ ബാധകം.
മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ, ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും. നാല് വർഷത്തിന് ശേഷം ഇത് പിഎഫിൽ നിന്ന് പിൻവലിക്കാം. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചത്.