പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശങ്ങളുമുണ്ടായിരുന്നു. കേന്ദ്രത്തിനുള്ള വിമർശങ്ങളടക്കം ഒന്നും വിടാതെ ഗവർണർ വായിച്ചു. ഒന്നേകാൽ മണിക്കൂറോളം പ്രസംഗം നീണ്ടു. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രസംഗം 10.14നാണ് അവസാനിച്ചത്. പ്രസംഗത്തിന് മുമ്പും ശേഷവും പ്രതിപക്ഷം പ്രതിഷേധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പദ്ധതികളും നിയമസഭയുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കണമെന്ന പരാമര്‍ശം ബില്ലുകളില്‍ ഒപ്പുവെക്കാത്ത ഗവര്‍ണറുടെ സമീപനത്തെ വിമര്‍ശിക്കുന്നതായി. ഒ ബി സി സ്‌കൂള്‍ സ്ളോര്‍ഷിപ്പ് കേന്ദ്രം നിര്‍ത്തിയതും ഗവര്‍ണര്‍ വിമര്‍ശിച്ചു. ന്യൂനപക്ഷക്ഷേമത്തിന് നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പാക്കി. നാനാത്വം അംഗീകരിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം നിയന്ത്രിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായെന്നും ഗവര്‍ണര്‍ പറഞ്ഞു.