ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് എല്ലാ വിസിമാരും വിശദീകരണം നല്‍കി

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എല്ലാ വിസിമാരും വിശദീകരണം നല്‍കി. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരണം നല്‍കിയത് അഭിഭാഷകന്‍ മുഖേനയാണ്. സമയപരിധി അവസാനിക്കുന്നതിന്റെ അവസാന നിമിഷമാണ് കണ്ണൂര്‍ വിസി മറുപടി നല്‍കിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നടന്നിട്ടില്ലെന്നാണ് വി.സി നല്‍കിയ മറുപടിയിലെ ഉളളടക്കമെന്നാണ് റിപ്പോര്‍ട്ട്. വിശദീകരണങ്ങള്‍ പരിശോധിച്ച ശേഷം മറുപടി രാജ്ഭവന്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.