സുഹൃത്തിന്റെ ഗൂഗിൾ പേ വഴി യുവതിയിൽ നിന്ന് കൈക്കൂലി; ഗ്രേഡ് എസ്‌ഐ പിടിയിൽ

ഇടുക്കി: അറസ്റ്റ് വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐ പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും വണ്ടിപ്പെരിയാർ സ്വദേശിയുമായ പ്രദീപ് ജോസിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസ് ഒഴിവാക്കാൻ യുവതിയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്തായ റഷീദ് എന്ന ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയച്ചുനൽകുകയായിരുന്നു. പണം കൈപ്പറ്റിയ റഷീദിനെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദീപ് ജോസ് സമാനമായ രീതിയിൽ ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പ്രദീപ് ജോസിനെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *