ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ വീടിന്റ പൂട്ട് പൊളിച്ച നിലയില്‍; ക്രൈംബ്രാഞ്ച് സീല്‍ ചെയ്ത വീട് തുറന്നത് തെളിവ് നശിപ്പിക്കാനോ?

പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ചത്. വിവരമറിഞ്ഞ് പാറശ്ശാല പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട് സന്ദര്‍ശിക്കും.
ഷാരോണ്‍ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *