ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി വിഘ്‌നേഷ് വിജയകുമാറിന് സ്വന്തം

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റു. ദുബായിലെ ബിസിനസുകാരന്‍ വിഘ്‌നേഷ് വിജയകുമാര്‍ 43 ലക്ഷം രൂപയക്ക് ഗുരുവായൂരപ്പന്‍ ഫസ്റ്റ് ഓണറായുളള കാര്‍ സ്വന്തമാക്കി. ഡിസംബര്‍ 4നായിരുന്ന മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി നല്‍കിയത്. ഡിസംബര്‍ 18 ന് ആദ്യ ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന വ്യവസായി 15.10 ലക്ഷം രൂപയ്ക്ക് കാര്‍ ലേലത്തിലെടുത്തിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം പങ്കെടുത്തു എന്ന കാരണത്താല്‍ ലേലത്തിനെതിരെ ഹിന്ദുസേവാസംഘം ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് ആ ലേലം റദ്ദാക്കുകയായിരുന്നു.
ഇന്നത്തെ ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. മഞ്ചുഷ എന്നയാള്‍ 40.50 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച് ഏകദേശം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു അവസാന നിമിഷത്തില്‍ വിഘ്‌നേഷ് 43 ലക്ഷം വിളിച്ച് ഥാര്‍ സ്വന്തമാക്കിയത്.