മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ ഭീകര സംഘടനയായ ജമാഅത്തുദ്ദവ തലവനായ ഹാഫിസിനെ രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്. സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഹാഫിസ് പണികഴിപ്പിച്ച മദ്രസകളും പള്ളികളും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായങ്ങള്‍ ഒരുക്കിയ കേസില്‍ 2020ല്‍ ഹാഫിസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.