കേരള സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് എതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഇവരുടെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും കോടതി ആരാഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും.