മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കൊലപാതക കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി നടപടി ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജിയിലാണ് സ്റ്റേ.
ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാരുടെ മൊഴിയിലും വ്യക്തമാക്കിയിരുന്നു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.