ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നോണ്‍ റിലിജീയസ് സിറ്റിസണ്‍സ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വെറും പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നോണ്‍ റിലിജീയസ് സിറ്റിസണ്‍സിന് പുറമേ ടിഎം ആരിഫ് ഹുസൈന്, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എം, കെ അബ്ദുല്‍ കലാം എന്നിവരും ഹര്‍ജിയില്‍ പങ്കാളികളാണ്.