ശബരിമല: കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ശബരിമലയിലെത്തിയത് രണ്ടേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരെന്ന് കണക്കുകള്‍.ഇന്ന് രാവിലെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലായും ദര്‍ശനത്തിനായി എത്തിയത്. അവധി ദിവസങ്ങളില്‍ വീണ്ടും തിരക്ക് കൂടാനാണ് സാധ്യത.ഇക്കുറി മണ്ഡലകാല മഹോത്സവത്തിന്‍റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ടേമുക്കാല്‍ ലക്ഷത്തില്‍ എത്തിയ ഭക്തരാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം കൂടുമെന്നാണ് ഓണ്‍ലൈന്‍ കണക്കുകള്‍ നല്‍കുന്ന വിവരം. നടതുറന്ന ദിവസം 26378 പേരാണ്. അന്‍പതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെര്‍ച്വല്‍ ക്യൂബുക്ക് ചെയ്ത പതിനെട്ടാം പടി കയറിയത്.
അതേസമയം, ഭക്തരുടെ കാത്തിരിപ്പിനുള്ള സമയക്രമത്തിലും നിലവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെ ക്ഷേത്രം തുറക്കുകയും ഉച്ചക്ക് ഒരു മണിക്ക് നട അടയ്ക്കുകയും ചെയ്യും.