തൊഴിലില്ലായ്മയുടെ പേരില്‍ ആരെങ്കിലും സമ്മര്‍ദത്തിന് അടിമപ്പെട്ടതായി അറിയില്ല : മന്ത്രി സജി ചെറിയാന്‍

തൊഴിലില്ലായ്മയുടെ പേരില്‍ ആരെങ്കിലും സമ്മര്‍ദത്തിന് അടിമപ്പെട്ടതായി അറിയില്ല : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : കേരളത്തില്‍ തൊഴിലില്ലായ്മയുടെ പേരില്‍ ആരെങ്കിലും സമ്മര്‍ദത്തിന് അടിപ്പെടുകയോ മാനസിക പ്രയാസം ഉണ്ടായി ആളുകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായോ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നു മന്ത്രി സജി ചെറിയാന്‍. ഇത്തരത്തില്‍ ഏതെങ്കിലും പ്രശ്‌നം ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ പരിശോധിച്ചു പരിഹാരം കാണും.
മാനസിക സമ്മര്‍ദ്ദം ഒരു പ്രശ്‌നമാണ്. എട്ടു മണിക്കൂര്‍ ജോലി ചെയ്യേണ്ടിടത്ത് 12 ഉം 16 ഉം മണിക്കൂര്‍ പണിയെടുപ്പിക്കുന്നുണ്ട്. ഐടി മേഖലയിലും പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ യുവാക്കള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. യുവാക്കളിലെ മാനസിക സമ്മര്‍ദ്ദം പരിഹരിക്കുന്നതിനു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിങ് ക്‌ളാസുകള്‍ നല്‍കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയം ഉള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു പരിമിതികളുണ്ട്്. സിനിമകള്‍ക്ക് അംഗീകാരം നല്‍കുന്നതു സെന്‍സര്‍ ബോര്‍ഡാണ്. അതിനാല്‍ തന്നെ സിനിമയിലെ ലഹരി സംബന്ധമായ രംഗങ്ങള്‍ അടക്കമുള്ളവയെ കുറിച്ചുള്ള പരാതികള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു സിനിമാരംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്നു മയക്കുമരുന്ന് ഉപയോഗം, അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളുള്ള സിനിമകള്‍ക്കു കര്‍ശന സെന്‍സറിംഗ്് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടി അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇത്തരം സിനിമകള്‍ വിലക്കണമെന്നു സെന്‍സര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *