ചലച്ചിത്ര നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ടുളള വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വയ്ക്കുകയായിരുന്നു. നടന്‍ സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ നിരവധി പേര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ നടനെതിരെ വീഡിയോ ചെയ്തത്.