തിരുവനന്തപുരം: കനത്ത മഴ തുടര്‍ന്നാല്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യത മുന്നറിയിപ്പ് നല്കി കേന്ദ്ര ജല കമ്മീഷന്.പമ്പയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നും കമ്മീഷി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ തുടര്‍ന്നാല്‍ തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യതയെന്നാണ് ജലകമ്മീഷന് മുന്നറിയിപ്പില്‍ പറയുന്നത് . പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നും മുന്നറിയിപ്പിലുണ്ട്. മണിമലയാറഅറിലും പ്രളയസാധ്യത തള്ളിക്കളയാന്‍ ആകില്ല, മണിമലയാര്‍ ഒഴുകുന്ന കോട്ടയത്ത് പുല്ലക്കയാര്‍, പത്തനംതിട്ടയില്‍ കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാമനപുരം ,കരമന നദികളുടെ തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.കല്ലടയാറ്റിലും പ്രളയസാധ്യത തള്ളാനാകില്ല എന്നും ജല കമ്മീഷന്റെ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
വലിയ ഡാമുകളില്‍ ഏഴുപത് ശതമാനം നിറഞ്ഞത് ബാണാസുരസാഗര്‍ മാത്രമാണെന്നും മറ്റു ഡാമുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്നും ജല കമ്മീഷന് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം, ചെറിയ ഡാമുകള്‍ തുറക്കുന്നതിന് പ്രോട്ടോകോള്‍ പ്രകാരം കേന്ദ്ര ജല കമ്മീഷന് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്