ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ച മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് പോലീസ് കേസെടുത്തു.

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച ഡെലിഗേറ്റുകള്‍ക്കെതിരെ കലാപകുറ്റത്തിന് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസര്‍വേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം. റിസര്‍വേഷന്‍ ചെയ്തിട്ട് പോലും പലര്‍ക്കും സിനിമ കാണാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ബഹളം. 12ന് ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രദര്‍ശനം കാണാന്‍ രാവിലെ 10 മുതല്‍ പ്രേക്ഷകര്‍ കാത്തുനില്‍പ്പ് തുടങ്ങിയിരുന്നു. പിന്നീട് വേദിയില്‍ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകള്‍ പ്രതിഷേധവും നടത്തി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പൊലീസ് തിയേറ്റര്‍ പരിസരത്ത് നിന്നു നീക്കിയത്.

https://www.reporterlive.com/kerala/police-filed-case-against-delegates-protest-at-iffk-for-nanpakal-nerath-mayakkam-99933

Leave a Reply

Your email address will not be published. Required fields are marked *