മോന്‍സന്‍ മാവുങ്കലുമായി ബന്ധം : ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി

പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിൽ നടപടി നേരിടുന്ന ഐജി ഗുഗുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി. 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *